Saturday, October 8, 2022
Home News Kerala സ്പെഷ്യൽ ചൈൽഡായിട്ടുള്ള കുട്ടികൾക്ക് ഓണകിറ്റ് വിതരണവുമായി റീച്ച് വേൾഡ് വൈഡ്

സ്പെഷ്യൽ ചൈൽഡായിട്ടുള്ള കുട്ടികൾക്ക് ഓണകിറ്റ് വിതരണവുമായി റീച്ച് വേൾഡ് വൈഡ്

ആലപ്പുഴ: ഓണക്കാലത്ത് സ്പെഷ്യൽ ചൈൽഡായിട്ടുള്ള കുട്ടികൾക്ക് ഓണകിറ്റ് വിതരണവുമായി റീച്ച് വേൾഡ് വൈഡ്. സമഗ്ര ശിക്ഷ കേരളം ബി.ആർ.സിയും ചേർന്ന് അമ്പലപ്പുഴയിൽ വെച്ച് നടത്തിയ ഓണചങ്ങാതി എന്ന പരിപാടിയിൽ 20 കുട്ടികൾക്കാണ് കിറ്റ് വിതരണം ചെയ്തത്.

ചടങ്ങിൽ അമ്പലപ്പുഴ AEO, അധ്യാപകർ, ഭിന്നശേഷിക്കാരായ കുട്ടികളും, അവരുടെ മാതാപിതാക്കളും പങ്കെടുത്തു. പുന്നപ്ര റീച്ച് വേൾഡ് വൈഡ് കോർഡിനേറ്റർ സുമേഷ് നകുലൻ, ജോഷി ഫ്രാൻസിസ്, സാബു സാംസൺ, ആദിത്യദാസ് എന്നിവർ കിറ്റ് വിതരണം ചെയ്തു. ജോഷി ഫ്രാൻസിസ് ചടങ്ങിൽ റീച്ച് വേൾഡ് വൈഡിനെക്കുറിച്ചു സംസാരിച്ചു.

2004ൽ ആരംഭിച്ച ഒരു പിടി അരി ഒരുപാട് ജീവൻ വിശക്കുന്നവർക്ക് ആഹാരം എന്ന പദ്ധതിയിലൂടെയാണ് റീച്ച് വേൾഡ് വൈഡ് ചെയർമാൻ മാത്യു കുരുവിള (തങ്കു ബ്രദറിലൂടെ) തുടക്കമായത്. സൗജന്യ ഭക്ഷണ പൊതി വിതരണം, സൗജന്യ പാർപ്പിട പദ്ധതി, പ്രകൃതി സംരക്ഷണ പദ്ധതി, വില്ലേജ് അഡോപ്ഷൻ, സ്പോൺസർ എ ചൈൽഡ് , സൗജന്യ രോഗ നിർണയ ക്യാമ്പുകൾ , സൗജന്യ കുടിവെള്ള പദ്ധതി തുടങ്ങിയ നിരവധി പദ്ധതികളാണ് ഇതുവരെ റീച്ച് വേൾഡ് വൈഡ് സംഘടിപ്പിച്ചത്.

വർഷങ്ങളായി കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ പദ്ധതിയുടെ ഭാഗമായി 2019ൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച 30000 നിർധരരായ വിദ്യാത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെ ഉത്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. പാതിരാമണൽ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായ റീച്ച് വേൾഡ് വൈഡ് പദ്ധതി മന്ത്രി തിലോത്തമൻ ഉത്‌ഘാടനം ചെയ്യുകയും സ്വപ്ന സുന്ദര കൊച്ചി, സ്വപ്ന സുന്ദര തിരുവനന്തപുരം എന്നീ പദ്ധതികളും വലിയ ജനപങ്കാളിത്തത്തോടു കൂടി റീച്ച് വേൾഡ് വൈഡ് ചെയ്തിരുന്നു. സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായി കോട്ടയം കഞ്ഞിക്കുഴിയിൽ ആരംഭിച്ച റീച്ച് എക്സ്പ്രസ്സ് സൂപ്പർ മാർക്കറ്റാണ് ഏറ്റവും പുതിയ പദ്ധതി. ഇതോടകം തന്നെ വിവിധ സ്ഥലങ്ങളിൽ റീച്ച് എക്സ്പ്രസ്സ് സൂപ്പർ മാർക്കറ്റ് തുറക്കാനും റീച്ച് വേൾഡ് വൈഡിന് സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

ഓറഞ്ചിനൊപ്പം 1470 കോടി രൂപയുടെ ലഹരി മരുന്ന്; മലയാളി അറസ്റ്റില്‍

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍.

പി എഫ് ഐ നിരോധനം നല്ല തീരുമാനം; ആര്‍ എസ് എസിനെയും നിരോധിക്കണം: ചെന്നിത്തല

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിരോധന നടപടി മികച്ച തീരുമാനമാണ്. ഭൂരിപക്ഷ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ...

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര റദ്ദാക്കി

‍മുംബൈ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. പൊതു ആരോഗ്യ താത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര...