Saturday, October 8, 2022
Home Entertainment സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും സംസ്ഥാനത്ത് സിനിമ ചിത്രീകരങ്ങൾ വൈകിയേക്കും

സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും സംസ്ഥാനത്ത് സിനിമ ചിത്രീകരങ്ങൾ വൈകിയേക്കും

കൊച്ചി: സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും സംസ്ഥാനത്ത് സിനിമ ചിത്രീകരണം വൈകിയേക്കും. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രമേ ഷൂട്ടിങ് പുനഃരാരംഭിക്കൂ. സിനിമാസംഘടനകളുടെ യോഗത്തിലാണ് തീരുമാനം. പീരുമേട്ടില്‍ ചിത്രീകരണം ആരംഭിച്ച സിനിമയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി.

മോഹന്‍ലാല്‍ ചിത്രമായ ബ്രോ ഡാഡിയുടെ അവസാന ഷെഡ്യൂള്‍ കേരളത്തിലേക്ക് മാറ്റും. നേരത്തെ നിശ്ചയിച്ചത് അനുസരിച്ചുള്ള തെലങ്കാനയിലെ തെലങ്കാനയിലെ ഷൂട്ടിങ് രണ്ടാഴ്ച നീണ്ടുനില്‍ക്കും. ഇതിനുശേഷമാകും ചിത്രം കേരളത്തില്‍ ചിത്രീകരിക്കുക.

മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രമായ ട്വല്‍ത് മാന്‍റെ ചിത്രീകരണം മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ഇടുക്കിയില്‍ നടക്കുമെന്നും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചു. കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് സംസ്ഥാനസര്‍ക്കാ‍ര്‍ സിനിമാഷൂട്ടിങ് അനുവദിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

ഓറഞ്ചിനൊപ്പം 1470 കോടി രൂപയുടെ ലഹരി മരുന്ന്; മലയാളി അറസ്റ്റില്‍

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍.

പി എഫ് ഐ നിരോധനം നല്ല തീരുമാനം; ആര്‍ എസ് എസിനെയും നിരോധിക്കണം: ചെന്നിത്തല

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിരോധന നടപടി മികച്ച തീരുമാനമാണ്. ഭൂരിപക്ഷ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ...

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര റദ്ദാക്കി

‍മുംബൈ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. പൊതു ആരോഗ്യ താത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര...