Saturday, October 8, 2022
Home News International ലോകത്തിലെ 99% പേരും ശ്വസിക്കുന്നത് മലിനവായു; റിപ്പോര്‍ട്ടുമായി ലോകാരോഗ്യ സംഘടന

ലോകത്തിലെ 99% പേരും ശ്വസിക്കുന്നത് മലിനവായു; റിപ്പോര്‍ട്ടുമായി ലോകാരോഗ്യ സംഘടന

‍ലോകത്തിലെ 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിനവായുവെന്ന് ലോകാരോഗ്യ സംഘടന. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

117 രാജ്യങ്ങളിലെ 6000 നഗരങ്ങളില്‍ താമസിക്കുന്നവര്‍ ഇപ്പോഴും അനാരോഗ്യമായ അളവില്‍ സൂക്ഷ്മമായ കണികാ പദാർത്ഥങ്ങളും നൈട്രജൻ ഡയോക്സൈഡും ശ്വസിക്കുകയാണ്. ഇത് ആസ്മ പോലുള്ള ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ജനങ്ങളാണ് വായുമലിനീകരണം മൂലം അനുഭവിക്കുന്നതെന്നും ഡബ്ല്യുഎച്ച്ഒയുടെ രേഖകള്‍ വ്യക്തമാക്കുന്നു.

2000 നഗരങ്ങളില്‍ മാരകമായ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5 (പിഎം 2.5) ല്‍ അളക്കുന്ന പരമാവധി മലിനീകരണം മുന്‍ വര്‍ഷത്തേക്കാള്‍ അധികമാണ്. വായുമലിനീകരണ പട്ടിക തയാറാക്കിത്തുടങ്ങിയ 2011 നേക്കാള്‍ ആറുമടങ്ങായി ഇപ്പോള്‍ വായുമലിനീകരണം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം വായുഗുണനിലവാര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഡബ്ല്യുഎച്ച്ഒ കര്‍ശനമാക്കിയിരുന്നു. ദേശീയ വായു ഗുണനിലവാര മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന് അതിവേഗം നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇതില്‍ പറഞ്ഞിരുന്നത്.

117 രാജ്യങ്ങളിലെ 17 ശതമാനം നഗരങ്ങളില്‍ മാത്രമാണ് വായുഗുണനിലവാരം ലോകാരോഗ്യ സംഘടനയുടെ പരിധിയേക്കാള്‍ കുറവുള്ളത്. കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ഒരു ശതമാനത്തില്‍ താഴെയുള്ള രാജ്യങ്ങള്‍ മാത്രമാണ് ഈ പരിധി പാലിക്കുന്നത്. വായുമലിനീകരണം മൂലം പ്രതിവര്‍ഷം ഏഴ് ദശലക്ഷം മരണങ്ങളാണ് ഉണ്ടാകുന്നതെന്നും ലോകാരോഗ്യ സംഘടനയിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മരിയ നീര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

ഓറഞ്ചിനൊപ്പം 1470 കോടി രൂപയുടെ ലഹരി മരുന്ന്; മലയാളി അറസ്റ്റില്‍

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍.

പി എഫ് ഐ നിരോധനം നല്ല തീരുമാനം; ആര്‍ എസ് എസിനെയും നിരോധിക്കണം: ചെന്നിത്തല

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിരോധന നടപടി മികച്ച തീരുമാനമാണ്. ഭൂരിപക്ഷ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ...

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര റദ്ദാക്കി

‍മുംബൈ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. പൊതു ആരോഗ്യ താത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര...