Saturday, October 8, 2022
Home News International റെക്കോർഡിട്ട് ബൈഡന്‍, ഉന്നതപദവികളില്‍ 130 ലേറെ ഇന്ത്യന്‍ വംശജര്‍

റെക്കോർഡിട്ട് ബൈഡന്‍, ഉന്നതപദവികളില്‍ 130 ലേറെ ഇന്ത്യന്‍ വംശജര്‍


വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സുപ്രധാന തസ്തികകളിൽ നിയമിച്ച ഇന്ത്യൻ വംശജർ 130 ൽ ഏറെ. യുഎസ് ജനതയുടെ ഒരു ശതമാനത്തോളം മാത്രം വരുന്ന ഇന്ത്യൻ സമൂഹത്തിന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ പ്രാതിനിധ്യമാണിത്.

ഇതിനു പുറമേ വിവിധ യുഎസ് സംസ്ഥാനങ്ങളിൽ ഭരണപദവികളിൽ നിലവിൽ 40 ൽ ഏറെ ഇന്ത്യൻ വംശജരുണ്ട്. യുഎസ് ജനപ്രതിനിധിസഭയിൽ 4 പേരും. ഡോണൾഡ് ട്രംപ് സർക്കാരിൽ 80 ഇന്ത്യൻ വംശജരാണു സുപ്രധാന പദവികൾ വഹിച്ചത്.

8 വർഷം ഭരിച്ച ബറാക് ഒബാമ നിയമിച്ചത് 60 ഇന്ത്യക്കാരെയും. റൊണാൾഡ് റെയ്ഗന്റെ കാലത്താണ് ആദ്യമായി ഇന്ത്യക്കാർ ഭരണച്ചുമതലയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

ഓറഞ്ചിനൊപ്പം 1470 കോടി രൂപയുടെ ലഹരി മരുന്ന്; മലയാളി അറസ്റ്റില്‍

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍.

പി എഫ് ഐ നിരോധനം നല്ല തീരുമാനം; ആര്‍ എസ് എസിനെയും നിരോധിക്കണം: ചെന്നിത്തല

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിരോധന നടപടി മികച്ച തീരുമാനമാണ്. ഭൂരിപക്ഷ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ...

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര റദ്ദാക്കി

‍മുംബൈ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. പൊതു ആരോഗ്യ താത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര...