Saturday, October 8, 2022
Home News Kerala മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത മണിക്കൂറിൽ അതിതീവ്ര മഴ മുന്നറിയിപ്പ്, 8 ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്,...

മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത മണിക്കൂറിൽ അതിതീവ്ര മഴ മുന്നറിയിപ്പ്, 8 ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്, 6 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. എട്ട് ജില്ലകളിൽ പുതിയ അല‍ര്‍ട്ട് പ്രകാരം ഓറഞ്ചാണ്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം, മലപ്പുറം ജില്ലകളിലാണ് അതി തീവ്രമഴ മുന്നറിയിപ്പുള്ളത്. മറ്റ് ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്.

അതിശക്തമായ മഴയെ കരുതിരിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
എറണാകുളത്ത് മഴക്ക് നേരിയ ശമനമുണ്ട്. വെള്ളമുയര്‍ന്നതോടെ, മലമ്പുഴ ഡാം തുറന്നു. നാലു ഷട്ടറുകൾ 10 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ജലനിരപ്പ് ക്രമീകരിക്കാനാണ് വെള്ളം ഒഴുക്കി വിടുന്നത്.

ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് ഡാം തുറക്കുന്നത്. കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴപുഴ, ഭാരതപ്പുഴ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

ഓറഞ്ചിനൊപ്പം 1470 കോടി രൂപയുടെ ലഹരി മരുന്ന്; മലയാളി അറസ്റ്റില്‍

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍.

പി എഫ് ഐ നിരോധനം നല്ല തീരുമാനം; ആര്‍ എസ് എസിനെയും നിരോധിക്കണം: ചെന്നിത്തല

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിരോധന നടപടി മികച്ച തീരുമാനമാണ്. ഭൂരിപക്ഷ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ...

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര റദ്ദാക്കി

‍മുംബൈ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. പൊതു ആരോഗ്യ താത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര...