Saturday, October 8, 2022
Home Entertainment മമ്മൂട്ടിക്ക് ഇന്ന് 70 വയസിൻ്റെ ചെറുപ്പം

മമ്മൂട്ടിക്ക് ഇന്ന് 70 വയസിൻ്റെ ചെറുപ്പം

കൊച്ചി: ലോക മലയാളികൾ ഏറെ സ്നേഹത്തോടെ മമ്മൂക്ക എന്നുവിളിക്കുന്ന കേരളത്തിന്‍റെ സ്വന്തം മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ പുതിയൊരു ​ഫോട്ടോ ഇട്ടാൽ ഒരേസമയം ആവേശത്തിലും ആശങ്കയിലുമാകുക ഇവിടുത്തെ ചെറുപ്പക്കാരാണ്​. കാരണം അവരുടെ ചെറുപ്പത്തെ വെല്ലുവിളിക്കുന്ന എന്തെങ്കിലുമൊന്ന്​ ഈ 70ാം വയസ്സിലും മമ്മൂട്ടി അതിൽ ഒളിപ്പിച്ച്​ വെച്ചിട്ടുണ്ടാകുമെന്നത്​ തന്നെയാണ് അതിന്റെ കാരണം​.

തന്‍റെ രാപ്പകലുകൾ സിനിമയ്ക്കായി സമർപ്പിച്ച്, സിരകളിൽ ഇപ്പോഴും സിനിമയോടുള്ള ഒടുങ്ങാത്ത പ്രണയം നിറച്ച് മലയാളികളെ ഇത്രയധികം വിസ്​മയിപ്പിച്ച മറ്റൊരു നടനെ നമുക്ക് കണ്ടെത്താൻ കഴിയില്ല. അഭിനയവീഥിയിൽ അഞ്ച്​ പതിറ്റാണ്ട്​ പൂർത്തിയാക്കിയെങ്കിലും ഇന്നും പുതുമുഖ നടന്‍റെ ആവേശം കാണിക്കുന്ന മറ്റൊരു താരത്തെയും നമുക്ക്​ ചൂണ്ടിക്കാണിക്കാനാവില്ല.

മറ്റൊരർഥത്തിൽ മമ്മൂട്ടി ഇന്നും മത്സരിക്കുന്നത്​ പുതുമുഖങ്ങളോടാണ്​. മമ്മൂട്ടി അഭിനയം തുടങ്ങിയ കാലത്തിൽ നിന്ന്​ കേരളം ഒരുപാട്​ മാറി. എല്ലാ മേഖലകളിലും പുത്തൻ താരോദയങ്ങളും അസ്​തമയങ്ങളും നാം കണ്ടു. അപ്പോഴും അഭിനയത്തിന്‍റെയും ആകാരഭംഗിയുടെയും ഏഴഴകുമായി മമ്മൂട്ടി മാറ്റമില്ലാതെ നിലകൊണ്ടു. തനി മമ്മൂട്ടി സ്റ്റൈലിൽ പറഞ്ഞാൽ ‘കേരളം പഴയ കേരളമല്ലെന്നറിയാം, പക്ഷേ… മമ്മൂട്ടി പഴയ മമ്മൂട്ടി തന്നെയാ’

സിനിമയിൽ രണ്ടു മമ്മൂട്ടിയുണ്ടെന്ന്​ ആദ്യം പറഞ്ഞത്​ സംവിധായകൻ സത്യൻ അന്തിക്കാടാണ്​. ഒരു മമ്മൂട്ടി ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചു ജീവിക്കുമ്പോൾ, രണ്ടാമത്തെ മമ്മൂട്ടി ആദ്യത്തെ മമ്മൂട്ടിയെ മാത്രം നോക്കിയും വിലയിരുത്തിയും തിരുത്തിയും കഴിയുന്നു എന്നാണ്​ സത്യൻ അന്തിക്കാട്​ പറഞ്ഞത്​.

തനിയാവർത്തനത്തിലെ ബാലൻ മാഷിലും ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിലും മൃഗയയിലെ വാറുണ്ണിയിലും അമരത്തിലെ അച്ചൂട്ടിയിലും വിധേയനിലെ ഭാസ്​കരപട്ടെലരിലും പ്രാഞ്ചിയേട്ടനിലെ ചിറമേൽ ഈനാശു ഫ്രാൻസിസിലുമൊന്നും മമ്മൂട്ടി എന്ന വ്യക്​തിയെ കാണാത്തതും അതുകൊണ്ടുതന്നെ​.

ഒരു വടക്കൻ വീരഗാഥ, കേരളവര്‍മ പഴശ്ശിരാജ, അംബേദ്​കർ എന്നിങ്ങനെ കാലഘട്ടങ്ങളെ പുനരാവിഷ്‌കരിക്കുന്ന ചിത്രങ്ങളുടെ ഭാഗമാകുമ്പോള്‍തന്നെ ഈ പട്ടണത്തില്‍ ഭൂതം, രാജമാണിക്യം, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയെന്ന നടനെ കാണുന്നതും അതുകൊണ്ടുതന്നെയാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

ഓറഞ്ചിനൊപ്പം 1470 കോടി രൂപയുടെ ലഹരി മരുന്ന്; മലയാളി അറസ്റ്റില്‍

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍.

പി എഫ് ഐ നിരോധനം നല്ല തീരുമാനം; ആര്‍ എസ് എസിനെയും നിരോധിക്കണം: ചെന്നിത്തല

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിരോധന നടപടി മികച്ച തീരുമാനമാണ്. ഭൂരിപക്ഷ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ...

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര റദ്ദാക്കി

‍മുംബൈ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. പൊതു ആരോഗ്യ താത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര...