Saturday, October 8, 2022
Home News International മതിയായി; യു.എസില്‍ തോക്കുകള്‍ നിയന്ത്രിക്കണമെന്ന് ബൈഡന്‍

മതിയായി; യു.എസില്‍ തോക്കുകള്‍ നിയന്ത്രിക്കണമെന്ന് ബൈഡന്‍


വാഷിങ്ടണ്‍: വെടിവെപ്പ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തോക്കുനിയന്ത്രണനിയമം ശക്തമാക്കമെന്ന് കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്‍കി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. പിഞ്ചുകുട്ടികളെ പോലും വെറുതെവിടാതെ വെടിയുണ്ടക്കിരയാക്കുന്ന സംഭവങ്ങളില്‍ മനംമടുത്താണ് ബൈഡന്റെ നിര്‍ദ്ദേശം.

ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡന്‍. ആക്രമണത്തിനുപയോഗിക്കുന്ന തോക്കുകള്‍ നിരോധിക്കാനും ആയുധ കലവറകളുടെ എണ്ണം കുറക്കാനും ബൈഡന്‍ ശുപാര്‍ശ ചെയ്തു. തോക്കു കൈവശം വെക്കാനുള്ള പ്രായം 18ല്‍നിന്ന് 21 ആക്കണമെന്നും നിര്‍ദ്ദേശിച്ചു.

പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നഷ്ടപ്പെട്ടുപോയ നമ്മുടെ കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും ആക്രമണങ്ങള്‍ മതിയാക്കൂ. അവരുടെ ജീവന്‍ നമുക്ക് രക്ഷിക്കാമായിരുന്നു.-ബൈഡന്‍ പറഞ്ഞു. ബഫേലോയില്‍ ആ​ഫ്രോ-അമേരിക്കന്‍ വംശജരെ കൊലപ്പെടുത്തിയതടക്കം മൂന്നാഴ്ചക്കിടെ നിരവധി വെടിവെപ്പുകളാണ് രാജ്യത്ത് അരങ്ങേറിയത്. യു.എസ് കൊലപാതക വിളനിലമായി മാറിയതായി സൂചിപ്പിച്ച ബൈഡന്‍ തോക്കുനിയന്ത്രണത്തിന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ അംഗീകാരം നല്‍കിയാല്‍ രാജ്യം സുരക്ഷിതമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

ഓറഞ്ചിനൊപ്പം 1470 കോടി രൂപയുടെ ലഹരി മരുന്ന്; മലയാളി അറസ്റ്റില്‍

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍.

പി എഫ് ഐ നിരോധനം നല്ല തീരുമാനം; ആര്‍ എസ് എസിനെയും നിരോധിക്കണം: ചെന്നിത്തല

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിരോധന നടപടി മികച്ച തീരുമാനമാണ്. ഭൂരിപക്ഷ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ...

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര റദ്ദാക്കി

‍മുംബൈ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. പൊതു ആരോഗ്യ താത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര...