Wednesday, May 18, 2022
Home News International ബോക്സില്‍ ചാർജറില്ലാതെ ഐഫോൺ വിൽക്കേണ്ട, ആപ്പിളിനെതിരെ കോടതി വിധി

ബോക്സില്‍ ചാർജറില്ലാതെ ഐഫോൺ വിൽക്കേണ്ട, ആപ്പിളിനെതിരെ കോടതി വിധി

ബ്രസീൽ: ചാർജറില്ലാതെ ഐ ഫോൺ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് വിധിച്ച് ബ്രസീലിയൻ ജഡ്ജി. ഐ ഫോണിനൊപ്പം ചാർജർ നൽകാത്ത ആപ്പിളിന്റെ നീക്കത്തെ ‘നിയമവിരുദ്ധവും അധിക്ഷേപകരവും’ എന്നാണ് വിധിയിൽ ജഡ്ജി വിശേഷിപ്പിച്ചത്.

പരാതി നൽകിയ ഉപഭോക്താവിന് 1080 ‍ഡോളർ നഷ്ടപരിഹാരം നൽകാനും ബ്രസീലിയൻ കോടതി ആപ്പിളിനോട് വിധിയിൽ നിർദ്ദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മധ്യ ബ്രസിലിലെ ഗോയാസിൽ നിന്നുള്ള റീജിയണൽ ജഡ്ജി വാൻഡർലീ കെയേഴ്‌സ് പിൻഹീറോ ആണ് വിധി പറഞ്ഞത്. ഐഫോണിന്റെ സാധാരണ പ്രവർത്തനത്തിന് അഡാപ്റ്റർ അത്യന്താപേക്ഷിതമാണെന്നും നിർമാതാവ് പാക്കേജിൽ നിന്ന് ചാർജർ ഒഴിവാക്കുന്നത് പ്രാദേശിക ഉപഭോക്തൃ നിയമം ലംഘിക്കുന്നതാണെന്നുമാണ് കോടതിയുടെ കണ്ടെത്തൽ.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാൻ കൂടുതൽ ഉപഭോക്താക്കൾ പരാതിപ്പെടുകയോ അല്ലെങ്കിൽ വീണ്ടും ആക്‌സസറികൾ ഉൾപ്പെടുത്താൻ നിർബന്ധിക്കുകയോ ചെയ്താൽ ഈ നീക്കം കൂടുതൽ ചെലവേറിയതായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

2020-ൽ iPhone 12-ൽ ആരംഭിക്കുന്ന സ്മാർട്ട്‌ഫോണുകൾക്കൊപ്പം ചാർജിംഗ് ബ്രിക്ക്, ഹെഡ്‌സെറ്റ് എന്നിവ ഉൾപ്പെടുത്തുന്നത് ആപ്പിൾ അവസാനിപ്പിച്ചിരുന്നു. ഇ-മാലിന്യം കുറയ്ക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും പരിസ്ഥിതിക്ക് മികച്ച ഒരു നീക്കമാണിതെന്നുമാണ് ആപ്പിളിന്റെ അവകാശവാദം. എന്നാൽ ഈ വാദം കോടതി തള്ളിക്കളഞ്ഞു. പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ആഘാതം കുറയ്ക്കാൻ ഇത്തരമൊരു നടപടി ശ്രമിക്കുന്നുവെന്ന അവകാശവാദം അർത്ഥശൂന്യമാണെന്നും ജ‍‍ഡ്ജി പിൻഹീറോ പ്രസ്താവനയിൽ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേർ അറസ്റ്റിൽ

തൃശ്ശൂർ: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂർ എൽത്തുരുത്ത് സ്വദേശി അനിൽകുമാർ...

ബസ് യാത്രക്കിടെ ആഭരണങ്ങൾ നഷ്ടപ്പെടുന്നത് വീണ്ടും പതിവാകുന്നു

കോഴിക്കോട്: കുട്ടികളുടെ ആഭരണങ്ങൾ ബസ് യാത്രക്കിടെ നഷ്ടപ്പെടുന്നത് പതിവാകുന്നു. താമരശ്ശേരിയിൽ നിന്ന് വിവിധഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ നിന്ന് നിരവധി കുട്ടിയുടെ ആഭരണങ്ങളാണ് നഷ്ടമായത്.

ഭക്ഷ്യവിഷബാധ; ഷവർമ്മ സാമ്പിളുകളില്‍ സാല്‍മൊണല്ല, ഷിഗല്ല സാന്നിദ്ധ്യം സ്ഥിരീകരിച്ചു,​ പരിശോധനാ ഫലം പുറത്തുവിട്ട് മന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്‍റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും...

കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമര്‍ദ്ദ പാത്തി,...