Wednesday, May 18, 2022
Home Others Education പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും

പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇരുപരീക്ഷകളുടെയും മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കി. പരീക്ഷാ ബോര്‍ഡ് യോഗം കഴിഞ്ഞു. കോവിഡും തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയിരുന്നു.

അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഫലം പൂര്‍ത്തിയാക്കിയത്. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണയും എന്നാണ് സൂചന. തിയറി പരീക്ഷയും പ്രാക്ടികെലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത് സ്‌കൂളുകളില്‍ നിന്നും ചെയ്തത് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കി.

പ്രാക്ടികെല്‍ പരീക്ഷയുടെ മൂല്യനിര്‍ണയവും അതിലെ ടാബുലേഷനും മറ്റ് പേപ്പര്‍ വര്‍ക്കുകള്‍ക്കും വേണ്ട സമയം മാത്രമാണ് എടുത്തത്. ജൂലൈ 15 നൊ പ്രാക്ടികെല്‍ തീര്‍ന്ന് 15 ദിവസത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടത്താന്‍ കഴിയുന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ പുരോഗമിച്ചതിന് സഹാകമായത് ഇതാണ്.

ജൂണ്‍ ആദ്യം എഴുത്ത് പരീക്ഷയുടെ ചോദ്യപേപെര്‍ മൂല്യനിര്‍ണയം ആരംഭിച്ചപ്പോഴും പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ അവസാനിച്ചിരുന്നില്ല. പരീക്ഷാപേപെര്‍ മൂല്യനിര്‍ണയം ജൂണ്‍ 19 ഓടെ അവസാനിച്ചു. മേയ് 28 ന് പ്ലസ്ടു പ്രാക്ടികെല്‍ പരീക്ഷകള്‍ തുടങ്ങിയെങ്കിലും കോവിഡ് സാഹചര്യത്തില്‍ രണ്ട് മാസത്തോളമായി പ്രാക്ടികെല്‍ പരീക്ഷകള്‍ നീണ്ടു.

പല സ്‌കൂളുകളും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയിരുന്നു. അതിനാല്‍ അവിടുത്തെ പ്ലസ് ടു കുട്ടികളുടെ പ്രാക്ടിക്കല്‍ പരീക്ഷ വേറെ സ്‌കൂളുകളില്‍ വച്ചാണ് നടത്തിയത്. അതും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ പരീക്ഷ നടത്താന്‍ സാധിച്ചിരുന്നുള്ളൂ. സാധാരണ ഗതിയില്‍ ഒരു ലാബില്‍ പരീക്ഷയ്ക്ക് ഉള്‍പെടുത്തുന്നത്ര കുട്ടികളെ കോവിഡ് പ്രോട്ടോകോള്‍ വച്ച് ഒരേ സമയം പരീക്ഷണ പരീക്ഷ ചെയ്യിക്കാന്‍ സാധിക്കില്ല. ഇതിനാലുള്ള താമസവും പരീക്ഷ നീണ്ടതിന് കാരണമായി.

ജൂലൈ 12 ന് പ്രാക്ടികെല്‍ പരീക്ഷ അവസാനിച്ചു. എന്നാല്‍ കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ ജൂലൈ 13നാണ് അവസാനിച്ചത്. കോവിഡ് പോസിറ്റീവ് ആയ കുട്ടികള്‍ക്കുള്ള പ്രാക്ടിക്കല്‍ പരീക്ഷ 14, 15 തീയതികളിലായി പൂര്‍ത്തിയാക്കി.

ഇത്തവണ പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 4,46,471 കുട്ടികള്‍ റെഗുലര്‍ സ്ട്രീമിലും 990 വിദ്യാര്‍ഥികള്‍ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെണ്‍കുട്ടികളും 2,06,566 ആണ്‍കുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേർ അറസ്റ്റിൽ

തൃശ്ശൂർ: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂർ എൽത്തുരുത്ത് സ്വദേശി അനിൽകുമാർ...

ബസ് യാത്രക്കിടെ ആഭരണങ്ങൾ നഷ്ടപ്പെടുന്നത് വീണ്ടും പതിവാകുന്നു

കോഴിക്കോട്: കുട്ടികളുടെ ആഭരണങ്ങൾ ബസ് യാത്രക്കിടെ നഷ്ടപ്പെടുന്നത് പതിവാകുന്നു. താമരശ്ശേരിയിൽ നിന്ന് വിവിധഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ നിന്ന് നിരവധി കുട്ടിയുടെ ആഭരണങ്ങളാണ് നഷ്ടമായത്.

ഭക്ഷ്യവിഷബാധ; ഷവർമ്മ സാമ്പിളുകളില്‍ സാല്‍മൊണല്ല, ഷിഗല്ല സാന്നിദ്ധ്യം സ്ഥിരീകരിച്ചു,​ പരിശോധനാ ഫലം പുറത്തുവിട്ട് മന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്‍റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും...

കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമര്‍ദ്ദ പാത്തി,...