Saturday, December 3, 2022
Home News India പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ്.
ഭീകര പ്രവർത്ത ബന്ധം ആരോപിച്ച് രാജ്യവ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം. രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയിഡ് നടത്തിയിരുന്നു.

സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ‍്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 പേരാണ് അറസ്റ്റിലായത്.

റെയിഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍, എന്‍ഐഎ റെയ്ഡും നടപടികളും തുടര്‍ന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറങ്ങുന്നത്. എൻഐഎയും ഇഡിയും ആണ് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീട്ടിലുമടക്കം പരിശോധന നടത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവർത്തനം നടത്തിയെന്നും, ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയെന്നും ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തുവെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിരോധനം. പോപ്പുലര്‍ ഫ്രണ്ട് അടക്കം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

മിൽമ പാലിന് നാളെ മുതൽ വില കൂടും

തിരുവനന്തപുരം: മിൽമ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്മേൽ വർദ്ധിപ്പിച്ച പാൽവില നാളെ മുതൽ പ്രാബല്യത്തിലാകും. ലിറ്ററിന്‌ ആറു രൂപയാണ് ഓരോ ഇനത്തിനും കൂടുക.

സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണയിൽ മായം; വിൽപ്പന തടഞ്ഞു

കൊച്ചി: സപ്ലൈകോയുടെ മൂന്നാർ ഡിപ്പോയിൽ റോയൽ എഡിബിൾ കമ്പനി വിതരണം ചെയ്ത ശബരി അഗ്മാർക്ക് വെളിച്ചെണ്ണയിൽ മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്...

‘യു ടേൺ’ ലഹരിവിമുക്ത ക്യാമ്പയിനുമായി റീച്ച് വേൾഡ് വൈഡ്

കോട്ടയം: ജീവകാരുണ്യ സംഘടനയായ റീച് വേൾഡ് വൈഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ആൻ്റി ഡ്രഗ് ക്യാമ്പയിൻ കോട്ടയത്ത് നടന്നു. കോട്ടയം നാർക്കോട്ടിക് ഡി വൈ എസ്...

വാട്‌സാപ്പില്‍ അപ്ഡേഷൻ വന്നു; ഇനി ക്യാപ്ഷനോടുകൂടി മീഡിയാ ഫയലുകള്‍ ഫോര്‍വേഡ് ചെയ്യാം

‍ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന മീഡിയാ ഫയലുകള്‍ ഫോര്‍വേഡ് ചെയ്യാനുള്ള സൗകര്യം ഒരു പക്ഷെ വാട്‌സാപ്പില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഫീച്ചറുകളിലൊന്നാവും. നിങ്ങള്‍ക്ക് ലഭിക്കുന്ന ചിത്രങ്ങള്‍,...