Saturday, December 3, 2022
Home News Kerala പി എഫ് ഐ നിരോധനം നല്ല തീരുമാനം; ആര്‍ എസ് എസിനെയും നിരോധിക്കണം: ചെന്നിത്തല

പി എഫ് ഐ നിരോധനം നല്ല തീരുമാനം; ആര്‍ എസ് എസിനെയും നിരോധിക്കണം: ചെന്നിത്തല

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിരോധന നടപടി മികച്ച തീരുമാനമാണ്. ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കളായ ആര്‍ എസ് എസിനെയും ഇതുപോലെ നിരോധിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

വര്‍ഗീയത ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും എതിര്‍ക്കപ്പെടണം. ഭാരത് ജോഡോ യാത്രക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്. അതേസമയം, ഏതെങ്കിലുമൊരു പ്രസ്ഥാനത്തെ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ല. അവര്‍ മറ്റൊരു പേരില്‍ സംഘടനയുണ്ടാക്കി വീണ്ടും രംഗത്തു വരും. ജനങ്ങളില്‍ വര്‍ഗീയത കുത്തിവെക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ മതേതര ശക്തികളുടെ ഒറ്റക്കെട്ടായ പോരാട്ടം അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.

‘വര്‍ഗീയത ആളിക്കത്തിക്കുന്ന കാര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടും ആര്‍ എസ് എസും ഒരുപോലെ കുറ്റക്കാരാണ്. ഇരു സംഘടനകളുടെയും സമീപനം തെറ്റാണ്. കോണ്‍ഗ്രസ് എക്കാലത്തും ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതക്കെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വര്‍ഗീയത ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അധികാരം നേടാനും നടത്തുന്ന എല്ലാ ശ്രമങ്ങളെയും ചെറുക്കും.

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് വലിയ വീഴ്ചയാണുണ്ടായതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

മിൽമ പാലിന് നാളെ മുതൽ വില കൂടും

തിരുവനന്തപുരം: മിൽമ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്മേൽ വർദ്ധിപ്പിച്ച പാൽവില നാളെ മുതൽ പ്രാബല്യത്തിലാകും. ലിറ്ററിന്‌ ആറു രൂപയാണ് ഓരോ ഇനത്തിനും കൂടുക.

സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണയിൽ മായം; വിൽപ്പന തടഞ്ഞു

കൊച്ചി: സപ്ലൈകോയുടെ മൂന്നാർ ഡിപ്പോയിൽ റോയൽ എഡിബിൾ കമ്പനി വിതരണം ചെയ്ത ശബരി അഗ്മാർക്ക് വെളിച്ചെണ്ണയിൽ മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്...

‘യു ടേൺ’ ലഹരിവിമുക്ത ക്യാമ്പയിനുമായി റീച്ച് വേൾഡ് വൈഡ്

കോട്ടയം: ജീവകാരുണ്യ സംഘടനയായ റീച് വേൾഡ് വൈഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ആൻ്റി ഡ്രഗ് ക്യാമ്പയിൻ കോട്ടയത്ത് നടന്നു. കോട്ടയം നാർക്കോട്ടിക് ഡി വൈ എസ്...

വാട്‌സാപ്പില്‍ അപ്ഡേഷൻ വന്നു; ഇനി ക്യാപ്ഷനോടുകൂടി മീഡിയാ ഫയലുകള്‍ ഫോര്‍വേഡ് ചെയ്യാം

‍ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന മീഡിയാ ഫയലുകള്‍ ഫോര്‍വേഡ് ചെയ്യാനുള്ള സൗകര്യം ഒരു പക്ഷെ വാട്‌സാപ്പില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഫീച്ചറുകളിലൊന്നാവും. നിങ്ങള്‍ക്ക് ലഭിക്കുന്ന ചിത്രങ്ങള്‍,...