Saturday, October 8, 2022
Home News Kerala നെഹ്രു ട്രോഫി വള്ളം കളി; അമിത് ഷാ എത്തില്ല

നെഹ്രു ട്രോഫി വള്ളം കളി; അമിത് ഷാ എത്തില്ല

തിരുവനന്തപുരം: നെഹ്രു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തില്ല. സെപ്തംബർ നാലിനു പുന്നമടക്കായലിൽ നടക്കുന്ന പരിപാടിയിലേക്കുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷണം ആഭ്യന്തരന്ത്രി നിരസിച്ചു.

സെപ്തംബർ 2ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ 3ന് തിരികെ ഡൽഹിയിലെത്തും. ഔദ്യോഗിക തിരക്കുകൾ കാരണമാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസമാണ് നെഹ്രുട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി കത്തയച്ചത്. ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിച്ചിരുന്നു.

തെലങ്കാന ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗൺസിൽ യോഗം 30 മുതൽ സെപ്തംബർ മൂന്ന് വരെ കോവളത്ത് വെച്ച് നടക്കുന്നുണ്ട്. അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. തിരുവനന്തപുരത്തു ബിജെപി പട്ടികമോർച്ച സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

ഓറഞ്ചിനൊപ്പം 1470 കോടി രൂപയുടെ ലഹരി മരുന്ന്; മലയാളി അറസ്റ്റില്‍

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍.

പി എഫ് ഐ നിരോധനം നല്ല തീരുമാനം; ആര്‍ എസ് എസിനെയും നിരോധിക്കണം: ചെന്നിത്തല

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിരോധന നടപടി മികച്ച തീരുമാനമാണ്. ഭൂരിപക്ഷ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ...

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര റദ്ദാക്കി

‍മുംബൈ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. പൊതു ആരോഗ്യ താത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര...