Friday, October 7, 2022
Home News Kerala തെരുവുനായ ആക്രമണം: 16 ദിവസം; 332 പേർ വണ്ടാനം മെഡിക്കൽ കോളജിൽ

തെരുവുനായ ആക്രമണം: 16 ദിവസം; 332 പേർ വണ്ടാനം മെഡിക്കൽ കോളജിൽ

ആലപ്പുഴ: 16 ദിവസം കൊണ്ട് ജില്ലയിൽ തെരുവുനായയുടെ കടിയേറ്റ് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയത് 332 പേർ. ആലപ്പുഴ നഗരത്തിൽ 14 പേർക്കു നായയുടെ കടിയേറ്റു. മാവേലിക്കരയിൽ 123 പേർക്കും കടിയേറ്റു.

നായയുടെ കടിയേറ്റ് ഭരണിക്കാവ് പിഎച്ച്സിയിൽ 3 പേരെ പ്രവേശിപ്പിച്ചു. മേഖലയിൽ നായയുടെ ആക്രമണത്തിന് ഇരയാകുന്ന പലരും ചികിത്സ തേടിയെത്തുന്നത് കായംകുളം, നൂറനാട്, ചുനക്കര ആശുപത്രികളിലേക്കാണ്.

ഹരിപ്പാട്ട് ഈ മാസം മാത്രം 109 പേർക്കു നായയുടെ കടിയേറ്റു. ഇതിൽ തെരുവു നായയുടെ കടിയേറ്റത് 25 പേർക്കാണ്. ചെങ്ങന്നൂർ, എടത്വ മേഖലകളിൽ ഈ മാസം നായയുടെ കടിയേറ്റത് 3 പേർക്കു വീതമാണ്. കുട്ടനാട്ടിൽ 25 പേർക്കും ചാരുംമൂട്ടിൽ ഒരാൾക്കും കടിയേറ്റു.

കായംകുളത്ത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ തെരുവുനായ കടിച്ചിരുന്നു. പൊലീസ് സ്റ്റേഷന് മുന്നിൽ ട്രാഫിക് ഡ്യൂട്ടി ചെയ്യുകയായിരുന്ന ചെട്ടികുളങ്ങര സ്വദേശി രഘുവിനാണ് കടിയേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

ഓറഞ്ചിനൊപ്പം 1470 കോടി രൂപയുടെ ലഹരി മരുന്ന്; മലയാളി അറസ്റ്റില്‍

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍.

പി എഫ് ഐ നിരോധനം നല്ല തീരുമാനം; ആര്‍ എസ് എസിനെയും നിരോധിക്കണം: ചെന്നിത്തല

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിരോധന നടപടി മികച്ച തീരുമാനമാണ്. ഭൂരിപക്ഷ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ...

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര റദ്ദാക്കി

‍മുംബൈ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. പൊതു ആരോഗ്യ താത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര...