Wednesday, May 18, 2022
Home Latest News 'ടേക്ക് എ ബ്രേക്ക്' ഫീച്ചര്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം; ഇന്ത്യയിലും ലഭ്യം

‘ടേക്ക് എ ബ്രേക്ക്’ ഫീച്ചര്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം; ഇന്ത്യയിലും ലഭ്യം

ഇൻസ്റ്റാഗ്രാമിൽ പുതിയ ടേക്ക് എ ബ്രേക്ക് ഫീച്ചർഅവതരിപ്പിച്ചു. ഇൻസ്റ്റാഗ്രാമിൽ സമയം ചിലവഴിക്കുന്നതിന് ഇടവേളയെടുക്കാൻ ഓർമിപ്പിക്കുന്ന സംവിധാനമാണിത്. നിശ്ചിത സമയ പരിധിയിൽ ഇൻസ്റ്റാഗ്രാമിൽ സ്ക്രോൾ ചെയ്യുമ്പോൾ ഇൻസ്റ്റാഗ്രാം ഒരു ഇടവേളയെടുക്കാൻ ഓർമിപ്പിക്കും.

ഇത് താൽപര്യമുള്ളവർക്ക് തിരഞ്ഞെടുക്കാനാവുന്ന സംവിധാനമായാണ് ഒരുക്കിയിരിക്കുന്നത്. 10 മിനിറ്റ്, 20 മിനിറ്റ്, 30 മിനിറ്റ് ഓപ്ഷനുകളാണ് ഇതിലുള്ളത്. തിരഞ്ഞെടുത്ത സമയപരിധി കഴിഞ്ഞാൽ സ്ക്രീനിൽ ഒരു റിമൈന്റർ പ്രത്യക്ഷപ്പെടും. ഇതിൽ ഇൻസ്റ്റാഗ്രാമിൽ ഇടവേളയെടുക്കാനും മറ്റ് പ്രവർത്തികൾ നിർദേശിക്കുകയും ചെയ്യും.

യുഎസ്, യുകെ, അയർലണ്ട്, കാനഡ, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോൾ ഇത് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേർ അറസ്റ്റിൽ

തൃശ്ശൂർ: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂർ എൽത്തുരുത്ത് സ്വദേശി അനിൽകുമാർ...

ബസ് യാത്രക്കിടെ ആഭരണങ്ങൾ നഷ്ടപ്പെടുന്നത് വീണ്ടും പതിവാകുന്നു

കോഴിക്കോട്: കുട്ടികളുടെ ആഭരണങ്ങൾ ബസ് യാത്രക്കിടെ നഷ്ടപ്പെടുന്നത് പതിവാകുന്നു. താമരശ്ശേരിയിൽ നിന്ന് വിവിധഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ നിന്ന് നിരവധി കുട്ടിയുടെ ആഭരണങ്ങളാണ് നഷ്ടമായത്.

ഭക്ഷ്യവിഷബാധ; ഷവർമ്മ സാമ്പിളുകളില്‍ സാല്‍മൊണല്ല, ഷിഗല്ല സാന്നിദ്ധ്യം സ്ഥിരീകരിച്ചു,​ പരിശോധനാ ഫലം പുറത്തുവിട്ട് മന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്‍റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും...

കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമര്‍ദ്ദ പാത്തി,...