Wednesday, May 18, 2022
Home Latest News ടി20 ലോകകപ്പിന് ശേഷം ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളുടെ ഫിക്‌സ്ച്ചര്‍ പുറത്തുവിട്ട് ബിസിസിഐ

ടി20 ലോകകപ്പിന് ശേഷം ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളുടെ ഫിക്‌സ്ച്ചര്‍ പുറത്തുവിട്ട് ബിസിസിഐ

മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളുടെ ഫിക്‌സ്ച്ചര്‍ പുറത്തുവിട്ട് ബിസിസിഐ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നുവെന്നുള്ളതാണ് പ്രധാനകാര്യം. ന്യൂസിലന്‍ഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ഇന്ത്യയില്‍ പര്യടനത്തിനെത്തുക.

മൊത്തം 13 ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുക. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ഹോം സീസണ് തുടക്കമാവുന്നത്.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നവംബര്‍ 17ന് ജയ്പൂരിലാണ് ആദ്യ മത്സരം. 19ന് റാഞ്ചിയില്‍ രണ്ടാം ടി20യും 21 കൊല്‍ക്കത്തയില്‍ മൂന്നാം ടി20 മത്സരവും നടക്കും.

പിന്നാലെ രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയും കളിക്കും. 25ന് കാണ്‍പൂരിലും ഡിസംബര്‍ മൂന്നിന് മുംബൈയിലുമാണ് ടെസ്റ്റ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ടി20-ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇതില്‍ 2022 ഫെബ്രുവരി 20 നടക്കുന്ന അവസാന ടി20 മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകും.

ആദ്യ ടി20 ഫെബ്രുവരി 15ന് കട്ടക്കിലും രണ്ടാം ടി20 18ന് വിശാഖപട്ടണത്തും നടക്കും. അതിന് മുൻപ് മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരും കളിക്കും. അഹമ്മദാബാദ് (ഫെബ്രുവരി 6), ജയ്പൂര്‍ (ഫെബ്രുവരി 9), കൊല്‍ക്കത്ത (ഫെബ്രുവരി 12) എന്നീ നഗരങ്ങള്‍ വേദിയാവും. ഫെബ്രുവരിയില്‍ ശ്രീലങ്കയും ഇന്ത്യന്‍ പര്യടനത്തിനെത്തും. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവുമാണ് ശ്രീലങ്ക കളിക്കുക. ഫെബ്രുവരി 25ന് ബംഗളൂരുവിലാണ് ആദ്യ ടെസ്റ്റ്.

രണ്ടാം ടെസ്റ്റ് മാര്‍ച്ച് അഞ്ച് മുതല്‍ മൊഹാലിയില്‍ നടക്കും. ഈ 13ന് ആദ്യ ടി20യ്ക്കും മൊഹാലി വേദിയാകും. രണ്ടാം ടി20 ധര്‍മശാലയിലും (മാര്‍ച്ച് 15), മൂന്നാം ടി20 ലഖ്‌നൗ (മാര്‍ച്ച് 18)വിലും നടക്കും. ജൂണ്‍ ഒമ്പതിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര ആരംഭിക്കും. ചെന്നൈയിലാണ് ആദ്യ മത്സരം. ബംഗളൂരു (ജൂണ്‍ 12), നാഗ്പൂര്‍ (ജൂണ്‍ 14), രാജ്‌കോട്ട് (ജൂണ്‍ 15), ദില്ലി (ജൂണ്‍ 19) എന്നിവിടങ്ങളിലാണ് മറ്റു ടി20 മത്സരങ്ങള്‍ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേർ അറസ്റ്റിൽ

തൃശ്ശൂർ: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂർ എൽത്തുരുത്ത് സ്വദേശി അനിൽകുമാർ...

ബസ് യാത്രക്കിടെ ആഭരണങ്ങൾ നഷ്ടപ്പെടുന്നത് വീണ്ടും പതിവാകുന്നു

കോഴിക്കോട്: കുട്ടികളുടെ ആഭരണങ്ങൾ ബസ് യാത്രക്കിടെ നഷ്ടപ്പെടുന്നത് പതിവാകുന്നു. താമരശ്ശേരിയിൽ നിന്ന് വിവിധഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ നിന്ന് നിരവധി കുട്ടിയുടെ ആഭരണങ്ങളാണ് നഷ്ടമായത്.

ഭക്ഷ്യവിഷബാധ; ഷവർമ്മ സാമ്പിളുകളില്‍ സാല്‍മൊണല്ല, ഷിഗല്ല സാന്നിദ്ധ്യം സ്ഥിരീകരിച്ചു,​ പരിശോധനാ ഫലം പുറത്തുവിട്ട് മന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്‍റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും...

കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമര്‍ദ്ദ പാത്തി,...