Saturday, December 3, 2022
Home News Crime ഓറഞ്ചിനൊപ്പം 1470 കോടി രൂപയുടെ ലഹരി മരുന്ന്; മലയാളി അറസ്റ്റില്‍

ഓറഞ്ചിനൊപ്പം 1470 കോടി രൂപയുടെ ലഹരി മരുന്ന്; മലയാളി അറസ്റ്റില്‍

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍.

സെപ്റ്റംബര്‍ 30ന് ഓറഞ്ചിനൊപ്പം 1470 കോടി രൂപയുടെ ലഹരി മരുന്നുമായി ട്രക്ക് പിടികൂടുകയായിരുന്നു. 198 കിലോ മെത്തും 9 കിലോ കൊക്കെയ്‍നുമാണ് പിടികൂടിയത്. ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്നായിരുന്നു രേഖകളില്‍ കാണിച്ചിരുന്നത്.

വിജിന്‍ വര്‍ഗീസ് എന്നയാളാണ് ഡിആര്‍ഐയുടെ പിടിയിലായത്. വിജിന്‍ ഉടമയായ കമ്പനിയുടെ പേരിലാണ് ഇതെത്തിയത്. വിജിന്‍റെ കൂട്ടാളി മന്‍സൂര്‍ തച്ചാംപറമ്പിനായി ഡിആര്‍ഐ തിരച്ചില്‍ നടത്തുകയാണ്. മോര്‍ ഫ്രഷ് എക്‍സ്‍പോര്‍ട്ട് ഉടമയാണ് മന്‍സൂര്‍ തച്ചാംപറമ്പ്.

ലഹരിക്കടത്തില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമെന്ന തരത്തിലാണ് ഡീലെന്ന് ഡിആര്‍ഐ വ്യക്തമാക്കി. മാസ്ക് ഇറക്കുമതിയും സ്ഥാപനം നടത്തിയിരുന്നു. വിജിൻ്റെ കാലടിയിലെ ഓഫീസിൽ എക്സൈസ് പരിശോധന തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

മിൽമ പാലിന് നാളെ മുതൽ വില കൂടും

തിരുവനന്തപുരം: മിൽമ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്മേൽ വർദ്ധിപ്പിച്ച പാൽവില നാളെ മുതൽ പ്രാബല്യത്തിലാകും. ലിറ്ററിന്‌ ആറു രൂപയാണ് ഓരോ ഇനത്തിനും കൂടുക.

സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണയിൽ മായം; വിൽപ്പന തടഞ്ഞു

കൊച്ചി: സപ്ലൈകോയുടെ മൂന്നാർ ഡിപ്പോയിൽ റോയൽ എഡിബിൾ കമ്പനി വിതരണം ചെയ്ത ശബരി അഗ്മാർക്ക് വെളിച്ചെണ്ണയിൽ മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്...

‘യു ടേൺ’ ലഹരിവിമുക്ത ക്യാമ്പയിനുമായി റീച്ച് വേൾഡ് വൈഡ്

കോട്ടയം: ജീവകാരുണ്യ സംഘടനയായ റീച് വേൾഡ് വൈഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ആൻ്റി ഡ്രഗ് ക്യാമ്പയിൻ കോട്ടയത്ത് നടന്നു. കോട്ടയം നാർക്കോട്ടിക് ഡി വൈ എസ്...

വാട്‌സാപ്പില്‍ അപ്ഡേഷൻ വന്നു; ഇനി ക്യാപ്ഷനോടുകൂടി മീഡിയാ ഫയലുകള്‍ ഫോര്‍വേഡ് ചെയ്യാം

‍ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന മീഡിയാ ഫയലുകള്‍ ഫോര്‍വേഡ് ചെയ്യാനുള്ള സൗകര്യം ഒരു പക്ഷെ വാട്‌സാപ്പില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഫീച്ചറുകളിലൊന്നാവും. നിങ്ങള്‍ക്ക് ലഭിക്കുന്ന ചിത്രങ്ങള്‍,...