Wednesday, May 18, 2022
Home Latest News ഐ പി എല്‍ കലാശത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും നേര്‍ക്കുനേര്‍

ഐ പി എല്‍ കലാശത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും നേര്‍ക്കുനേര്‍

ദുബായ്: ഐ പി എല്‍ കലാശത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും നേര്‍ക്കുനേര്‍. ചെന്നൈ നാലാം കിരീടവും കൊല്‍ക്കത്ത മൂന്നാം കിരീടവുമാണ് ലക്ഷ്യംവക്കുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം. ആദ്യ ക്വാളിഫയറിലെ വിജയിയായാണ് ചെന്നൈ എത്തുന്നത്. പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരായ കൊല്‍ക്കത്ത രണ്ട് തുടര്‍ വിജയങ്ങള്‍ നേടിയും. ഫൈനല്‍ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്.

മഹേന്ദ്ര സിംഗ് ധോണിയെന്ന അതുല്യനായ ഓള്‍റൗണ്ടറുടെ നായക കരുത്തിലാണ് ചെന്നൈ ഫൈനലിലെത്തിയത്. ചില മത്സരങ്ങളില്‍ പരാജയത്തിന്റെ കയ്പ്പ് രുചിച്ചെങ്കിലും കലാശക്കളിയില്‍ ചെന്നൈ മികച്ച കളി പുറത്തെടുക്കുമെന്നാണ് കരുതുന്നത്. റിതുരാജ് ഗെയ്ക്ക്വാദ്, ഫാഫ് ഡു പ്ലസിസ് സഖ്യം ചെന്നൈയുടെ ഓപ്പണിങ് കരുത്താണ്. മത്സരം അനുകൂലമാക്കാനുള്ള ശേഷി ഇവര്‍ക്കുണ്ട്. ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍ എന്നിവരുടെ ബൗളിങ് പാടവവും ടീമിന് മുതല്‍ക്കൂട്ടാണ്.

അതേസമയം, യു എ ഇ എഡിഷനില്‍ ഇയോയിന്‍ മോര്‍ഗന്റെ ശക്തമായ നായകത്വത്തിനു കീഴില്‍ നേടിയ തകര്‍പ്പന്‍ വിജയങ്ങള്‍ കൊല്‍ക്കത്തയ്ക്ക് സാധ്യതയേറ്റുന്നു. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവര്‍ ബൗളിങ് നിരയിലുണ്ടെന്നതും അനുകൂല ഘടകമാണ്. ഫൈനലില്‍ ആന്ദ്രെ റസ്സല്‍ കളിച്ചേക്കുമെന്നും സൂചനയുണ്ട്. വെങ്കിടേഷ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, ലോക്കി ഫെര്‍ഗൂസന്‍ തുടങ്ങിയ താരങ്ങളുടെ പ്രകടനം കൂടി കൊല്‍ക്കത്തയുടെ സാധ്യതയില്‍ നിര്‍ണായകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേർ അറസ്റ്റിൽ

തൃശ്ശൂർ: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂർ എൽത്തുരുത്ത് സ്വദേശി അനിൽകുമാർ...

ബസ് യാത്രക്കിടെ ആഭരണങ്ങൾ നഷ്ടപ്പെടുന്നത് വീണ്ടും പതിവാകുന്നു

കോഴിക്കോട്: കുട്ടികളുടെ ആഭരണങ്ങൾ ബസ് യാത്രക്കിടെ നഷ്ടപ്പെടുന്നത് പതിവാകുന്നു. താമരശ്ശേരിയിൽ നിന്ന് വിവിധഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ നിന്ന് നിരവധി കുട്ടിയുടെ ആഭരണങ്ങളാണ് നഷ്ടമായത്.

ഭക്ഷ്യവിഷബാധ; ഷവർമ്മ സാമ്പിളുകളില്‍ സാല്‍മൊണല്ല, ഷിഗല്ല സാന്നിദ്ധ്യം സ്ഥിരീകരിച്ചു,​ പരിശോധനാ ഫലം പുറത്തുവിട്ട് മന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്‍റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും...

കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമര്‍ദ്ദ പാത്തി,...