Saturday, October 8, 2022
Home Life Style Health & Fitness എന്താണ് വൈറ്റ് ഫംഗസ്? രോഗം പിടിപെടാന്‍ സാധ്യത ആര്‍ക്ക്?

എന്താണ് വൈറ്റ് ഫംഗസ്? രോഗം പിടിപെടാന്‍ സാധ്യത ആര്‍ക്ക്?

ഇന്ത്യയിൽ ഉടനീളം കോവിഡ് രോഗികളില്‍ പലര്‍ക്കും ‘ബ്ലാക്ക് ഫംഗസ്’ ഭീതി നിലനില്‍ക്കേ ആരോഗ്യവിദഗ്ധരെ കുഴപ്പത്തിലാക്കി പുതിയൊരു ഫംഗസ് ബാധ കൂടി ഉയര്‍ന്നുവന്നു. ‘ വൈറ്റ് ഫംഗസ്’ എന്നു പേര് നല്‍കിയ ഈ ഫംഗസ് ബാധ കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ പകര്‍ച്ചവ്യാധിയായി ഇതിനെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ ബിഹാറില്‍ 4 വൈറ്റ് ഫംഗസ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.

*മോശമാകുന്നതിന്റെ 3 ലക്ഷണങ്ങള്‍

അടുത്തിടെ ഉയര്‍ന്നുവന്ന ബ്ലാക്ക് ഫംഗസ് കേസുകളും രാജ്യത്ത് വര്‍ദ്ധിക്കുന്നുണ്ട്. രാജസ്ഥാന്‍, തെലങ്കാന, ഗുജറാത്ത്, ഹരിയാന, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്‌. കോവിഡ്-19 കുതിപ്പിനെ നേരിടുന്നതിനിടെ ഇപ്പോള്‍ കണ്ടെത്തിയ വൈറ്റ് ഫംഗസ്, ബ്ലാക്ക് ഫംഗസിനേക്കാള്‍ മാരകമാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്താണ് വൈറ്റ് ഫംഗസ് എന്നും ഇത് ആരെയാണ് ബാധിക്കാന്‍ സാധ്യതയെന്നും രോഗലക്ഷണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

*എന്താണ് വൈറ്റ് ഫംഗസ് ?

ഡോക്ടര്‍മാരുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ അപൂര്‍വ ഫംഗസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കൊറോണ വൈറസ് അണുബാധയ്ക്ക് സമാനമാണ്. ഈ ഫംഗസ് ശ്വാസകോശത്തെ ആക്രമിക്കുന്നതിനാല്‍, രോഗം ബാധിച്ച രോഗിക്ക് എച്ച്.ആര്‍.സി.ടി പരിശോധന നടത്തി രോഗം കണ്ടെത്താനാകും. എന്നിരുന്നാലും, ഈ പുതിയ അണുബാധയെ കൂടുതല്‍ അപകടകാരിയാക്കുന്നത് എന്താണ് എന്നതിന് ഇതുവരെ കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല.

*വൈറ്റ് ഫംഗസിന് കാരണമാകുന്നത് എന്താണ്?

പ്രതിരോധശേഷി കുറവുള്ള ആളുകളിലാണ് ഈ അണുബാധയുണ്ടാകുന്നത്, അല്ലെങ്കില്‍ വെള്ളം പോലുള്ള പൂപ്പല്‍ അടങ്ങിയ വസ്തുക്കളുമായി ആളുകള്‍ സമ്പര്‍ക്കം പുലര്‍ത്തുകയാണെങ്കില്‍ ഇത് ബാധിക്കാൻ സാധ്യതയുണ്ട്. ഇതില്‍ നിന്ന് രക്ഷ നേടാന്‍ ശുചിത്വം വളരെ പ്രധാനമാണ്

*രോഗ ലക്ഷണങ്ങള്‍ എന്തൊക്കെ ?

ബ്ലാക്ക് ഫംഗസില്‍ നിന്ന് വ്യത്യസ്തമായി ഒരാളുടെ ശ്വാസകോശം, വൃക്ക, കുടല്‍, ആമാശയം, സ്വകാര്യ ഭാഗങ്ങള്‍, നഖങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുപ്രധാന അവയവങ്ങളിലേക്ക് വൈറ്റ് ഫംഗസ് അണുബാധ കൂടുതല്‍ എളുപ്പത്തില്‍ വ്യാപിക്കുകയും വ്യാപകമായ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

*എങ്ങനെയാണ് കണ്ടെത്തിയത് ?

മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം പി.എം.സി.എച്ച് വകുപ്പ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. എസ്.എന്‍ സിംഗ് ആണ് വൈറ്റ് ഫംഗസ് കേസുകള്‍ സ്ഥിരീകരിച്ചത്. നാല് രോഗികളെ പരിശോധിച്ചതില്‍ കോവിഡ് -19 വൈറസിന്റെ എല്ലാ ലക്ഷണങ്ങളും കാണിച്ചുവെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. മാത്രമല്ല, വിശദമായ പരിശോധനയ്ക്കിടെയാണ് നാലു പേര്‍ക്കും വൈറ്റ് ഫംഗസ് ബാധിച്ചതായി ഡോക്ടര്‍ കണ്ടെത്തിയത്.

*ബ്ലാക്ക് ഫംഗസിനേക്കാള്‍ മാരകമാണോ വൈറ്റ് ഫംഗസ് ?

വൈറ്റ് ഫംഗസ് അണുബാധ ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ കരുതുന്നു. കാരണം ഇത് ശ്വാസകോശത്തെ മാത്രമല്ല, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളായ നഖങ്ങള്‍, ചര്‍മ്മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങള്‍, വായ എന്നിവയെയും ബാധിക്കുന്നു.

*അപകടസാധ്യത ആര്‍ക്ക് ?

രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ക്ക് ബ്ലാക്ക് ഫംഗസ് പോലെ തന്നെ വൈറ്റ് ഫംഗസും കൂടുതല്‍ അപകടകാരികളാണ്. പ്രമേഹ രോഗികള്‍ക്കും ദീര്‍ഘകാലത്തേക്ക് സ്റ്റിറോയിഡുകള്‍ എടുക്കുന്നവര്‍ക്കും വൈറ്റ് ഫംഗസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഓക്‌സിജന്‍ ആവശ്യമായി വരുന്ന കൊറോണ വൈറസ് രോഗികളെയും വൈറ്റ് ഫംഗസ് ബാധിക്കുന്നു. അതുപോലെ തന്നെ കാന്‍സര്‍ രോഗികളും വൈറ്റ് ഫംഗസിനെതിരെ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

ഓറഞ്ചിനൊപ്പം 1470 കോടി രൂപയുടെ ലഹരി മരുന്ന്; മലയാളി അറസ്റ്റില്‍

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍.

പി എഫ് ഐ നിരോധനം നല്ല തീരുമാനം; ആര്‍ എസ് എസിനെയും നിരോധിക്കണം: ചെന്നിത്തല

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിരോധന നടപടി മികച്ച തീരുമാനമാണ്. ഭൂരിപക്ഷ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ...

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര റദ്ദാക്കി

‍മുംബൈ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. പൊതു ആരോഗ്യ താത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര...