Saturday, October 8, 2022
Home Life Style Health & Fitness ഉമിനീർ വഴിയും പ്രമേഹമറിയാം; വേദനയില്ലാതെ ബ്ലഡ്​ ഷുഗർ പരിശോധന വികസിപ്പിച്ച്​ ശാസ്​ത്രജ്ഞർ

ഉമിനീർ വഴിയും പ്രമേഹമറിയാം; വേദനയില്ലാതെ ബ്ലഡ്​ ഷുഗർ പരിശോധന വികസിപ്പിച്ച്​ ശാസ്​ത്രജ്ഞർ

സിഡ്​നി: പ്രമേഹമറിയാൻ ഇടവിട്ട്​ പരിശോധന നടത്തി കൂടിയും കുറഞ്ഞുമിരിക്കുന്ന രക്​തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ്​ നിർണയിക്കുന്ന രീതി പലരിലും ആദിയുണർത്തുന്നതാണ്. ഇഞ്ചക്​ഷൻ വഴിയല്ലാത്ത മറ്റു സാ​ങ്കേതികതകൾ വന്നിട്ടും രക്​തം ശരീരത്തിൽനിന്നെടുത്ത്​ പരിശോധിക്കാതെ പ്രമേഹം കൂടിയോ കുറഞ്ഞോ എന്നറിയില്ല. എന്നാൽ, ഉമിനീരിലും രക്​തത്തിലെ ഗ്ലൂക്കോസ്​ പരിശോധന നടത്തുന്ന പുതിയ സംവിധാനമാണ് ആസ്​ട്രേലിയൻ​ ശാസ്​ത്രജ്​ഞർ വികസിപ്പിച്ചിരിക്കുന്നത്​.

വിരലിലും കൈകളിലെ മറ്റു ഭാഗങ്ങളിലുമായി രക്​ത പരിശോധന നടത്തുന്നത്​ ഇതോടെ മാറ്റാനാകുമെന്ന്​ ഗവേഷകർ പറയുന്നു. ചെലവ്​ കുറഞ്ഞ, വേദനയില്ലാത്ത പരിശോധന പ്രമേഹ രോഗികൾക്ക്​ ആശ്വാസകരമാകുമെന്ന്​ ആസ്​ട്രേലിയയിലെ ന്യൂകാസിൽ യൂനിവേഴ്​സിറ്റി ഫിസിക്​സ്​ പ്രഫസർ പോൾ ദസ്​തൂർ പറഞ്ഞു.

47 ലക്ഷം ഡോളർ സർക്കാർ ഫണ്ടിങ്ങിൽ ഏറെയായി ഗവേഷണം പുരോഗമിക്കുന്ന പദ്ധതിയാണ്​ ഒടുവിൽ പൂർത്തിയായത്​. ഇതേ സാ​ങ്കേതികത കോവിഡ്​ പരിശോധനക്കും പ്രയോജനപ്പെടുത്താനാകുമോയെന്നാണ്​ നോക്കുന്നത്. ഇതിനായി യു.എസിലെ ഹാർവഡ്​ വാഴ്​സിറ്റിയുമായി സഹകരിച്ച്​ പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

ഓറഞ്ചിനൊപ്പം 1470 കോടി രൂപയുടെ ലഹരി മരുന്ന്; മലയാളി അറസ്റ്റില്‍

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍.

പി എഫ് ഐ നിരോധനം നല്ല തീരുമാനം; ആര്‍ എസ് എസിനെയും നിരോധിക്കണം: ചെന്നിത്തല

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിരോധന നടപടി മികച്ച തീരുമാനമാണ്. ഭൂരിപക്ഷ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ...

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര റദ്ദാക്കി

‍മുംബൈ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. പൊതു ആരോഗ്യ താത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര...