Saturday, October 8, 2022
Home Latest News ഇന്ത്യയില്‍ 5ജി നെറ്റ് വര്‍ക്ക്; എയര്‍ടെലില്‍ 7500 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഗൂഗിള്‍

ഇന്ത്യയില്‍ 5ജി നെറ്റ് വര്‍ക്ക്; എയര്‍ടെലില്‍ 7500 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഗൂഗിള്‍

മുംബൈ: ഭാരതി എയർടെലിൽ 100 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി ഗൂഗിൾ. ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടിന്റെ ഭാഗമായാണ് നിക്ഷേപം. ഇരുകമ്പനികളും തമ്മിൽ വിവിധ മേഖലകളിൽ സഹകരിക്കുന്ന ദീർഘകാലത്തേക്കുള്ള ഇടപാടായിരിക്കും ഇത്. 5ജിയുടെ വിവിധങ്ങളായ ഉപയോഗ സാധ്യതകൾ ഇരു കമ്പനികളും ചേർന്ന് അന്വേഷിക്കും. ഒപ്പം വാണിജ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ക്ലൗഡ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു.

70 കോടി ഡോളറിന്റെ നിക്ഷേപത്തിന് പകരമായി 1.28 ശതമാനം ഓഹരി പങ്കാളിത്തം എയർടെൽ ഗൂഗിളിന് നൽകും. ബാക്കിയുള്ള 30 കോടി ഡോളർ മറ്റ് കരാറുകളുമായി ബന്ധപ്പെടുള്ളതാണ്. ഇന്ത്യക്കാർക്കിടയിൽ ആൻഡ്രോയിഡ് സ്മാർട്ഫോണിന് പ്രചാരം വർദ്ധിപ്പിക്കാനുള്ള പരിപാടികളും ഈ കരാറുകളുടെ ഭാഗമാണ്. കുറഞ്ഞ നിരക്കിലുള്ള ആൻഡ്രോയിഡ് ഉപകരണങ്ങൾ ഇരു കമ്പനികളും ചേർന്ന് വിവിധ സ്മാർട്ഫോൺ നിർമാണ കമ്പനികളുടെ പിന്തുണയോടെ ഇന്ത്യക്കാരിലെത്തിക്കും.

അതേസമയം റിലയൻസ് ജിയോയിലും ഗൂഗിൾ നിക്ഷേപം നടത്തിയിട്ടുണ്ട്. എയർടെലിലും നിക്ഷേപം നടത്തിയതിലൂടെ ഇന്ത്യയിലെ രണ്ട് മുൻനിര ടെലികോം കമ്പനികളിൽ ഗൂഗിളിന് ഓഹരി പങ്കാളിത്തം ലഭിക്കും. ഇരു കമ്പനികളുടെയും ഭാവി പദ്ധതികൾക്ക് അധികൃതരിൽ നിന്നുള്ള അനുമതികൾ കൂടി ലഭിക്കേണ്ടതായുണ്ട്.

ഗൂഗിളും എയർടെലും സഹകരിച്ചുള്ള പദ്ധതികൾ ഏതെല്ലാം തലത്തിലായിരിക്കുമെന്നും എയർടെലിന്റെ സേവനങ്ങളിൽ അത് ഏത് രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുമെന്നും അറിയാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു സാങ്കേതിക ലോകം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

ഓറഞ്ചിനൊപ്പം 1470 കോടി രൂപയുടെ ലഹരി മരുന്ന്; മലയാളി അറസ്റ്റില്‍

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍.

പി എഫ് ഐ നിരോധനം നല്ല തീരുമാനം; ആര്‍ എസ് എസിനെയും നിരോധിക്കണം: ചെന്നിത്തല

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിരോധന നടപടി മികച്ച തീരുമാനമാണ്. ഭൂരിപക്ഷ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ...

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര റദ്ദാക്കി

‍മുംബൈ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. പൊതു ആരോഗ്യ താത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര...