Saturday, October 8, 2022
Home Latest News അണ്ടർ 19 ലോകകപ്പ്; ഇന്ത്യ ഇന്ന് സെമി പോരാട്ടത്തിനിറങ്ങും

അണ്ടർ 19 ലോകകപ്പ്; ഇന്ത്യ ഇന്ന് സെമി പോരാട്ടത്തിനിറങ്ങും


ആന്റിഗ: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് സെമി പോരാട്ടത്തിനിറങ്ങും. ഇന്ത്യൻ സമയം വൈകീട്ട് 6:30 മുതലാണ് മത്സരം. ഓസ്ട്രേലിയ ആണ് എതിരാളികൾ. നാല് വട്ടം ജേതാക്കളായ ഇന്ത്യയും മൂന്ന് തവണ ജേതാക്കളായ ഓസ്‌ട്രേലിയയും തമ്മിലുള്ള ഏറ്റുമുട്ടൽ ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്.

ആറാം തവണയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖം പോരാട്ടത്തിനിറങ്ങുന്നത്. ഇതിൽ നാല് തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. കൊറോണ മൂലം പുറത്തിരുന്ന എല്ലാ താരങ്ങളും തിരികെയത്തിയത് ഇന്ത്യയ്‌ക്ക് വിജയപ്രതീക്ഷ കൂട്ടുന്നുണ്ട്.

തുടർച്ചയായ നാലാം തവണയാണ് അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിലെത്തുന്നത്. ലോകകപ്പിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ശിഖർ ധവാന്റെ റെക്കോഡ് തകർത്തരാജ് ബാവയും ഹർനൂർ സിങും ആങ്ക്രിഷ് രഘുവൻഷി എന്നിവരാണ് ഇന്ത്യയുടെ ബാറ്റിങ് കരുത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

ഓറഞ്ചിനൊപ്പം 1470 കോടി രൂപയുടെ ലഹരി മരുന്ന്; മലയാളി അറസ്റ്റില്‍

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍.

പി എഫ് ഐ നിരോധനം നല്ല തീരുമാനം; ആര്‍ എസ് എസിനെയും നിരോധിക്കണം: ചെന്നിത്തല

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിരോധന നടപടി മികച്ച തീരുമാനമാണ്. ഭൂരിപക്ഷ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ...

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര റദ്ദാക്കി

‍മുംബൈ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. പൊതു ആരോഗ്യ താത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര...