Wednesday, May 18, 2022
Home Entertainment സിനിമാ ചിത്രീകരണത്തിനു മാർഗരേഖയായി

സിനിമാ ചിത്രീകരണത്തിനു മാർഗരേഖയായി

കൊച്ചി: ലോക്ഡൗണിൽ ഇളവുവന്നതോടെ സർക്കാർ അനുമതി നൽകിയ സിനിമാ ചിത്രീകരണത്തിനു മാർഗരേഖയായി. സിനിമാ രംഗത്തെ വിവിധ സംഘടനകൾ ചേർന്നാണ് ഇതു കൊണ്ടുവന്നത്. മാർഗരേഖയുടെ അടിസ്ഥാനത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാകും ചിത്രീകരണം നടത്തുക. മാർഗരേഖയിലെ കാര്യങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് സംഘടനകൾ പരിശോധിക്കും.
മാർഗരേഖ കൃത്യമായി നടപ്പാക്കാനുള്ള ഉത്തരവാദിത്വം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്ക്‌യ്ക്കുമായിരിക്കും.

കേരള ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ, ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ, ‘അമ്മ’ സെക്രട്ടറി ഇടവേള ബാബു എന്നിവർ ചേർന്നാണ് മാർഗരേഖ തയ്യാറാക്കിയത്.
പ്രധാന നിർദ്ദേശങ്ങൾ

▪️നിർമാതാവും സംവിധായകനും പ്രൊഡക്‌ഷൻ കൺട്രോളറും ചേർന്ന്, ചിത്രീകരണത്തിൽ പങ്കെടുക്കേണ്ടവരുടെ എണ്ണം പരമാവധി കുറയ്ക്കുക.
▪️ചിത്രീകരണത്തിൽ പങ്കെടുക്കുന്നവർ നിർബന്ധമായും കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം.
▪️സാനിറ്റൈസർ, മാസ്‌ക്, ഗ്ലൗസ് എന്നിവ നിർബന്ധം.
▪️ചിത്രീകരണത്തിൽ പങ്കെടുക്കുന്നവരുടെ താപനില കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം.
▪️ആരും സെറ്റിൽനിന്നു പുറത്തുപോകാതെ ചിത്രീകരണം നടത്തണം. ഏതെങ്കിലും കാരണവശാൽ പുറത്തുപോകുന്നവർ 24 മണിക്കൂറിനു ശേഷമാണ് മടങ്ങിവരുന്നതെങ്കിൽ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Streaming

വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേർ അറസ്റ്റിൽ

തൃശ്ശൂർ: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂർ എൽത്തുരുത്ത് സ്വദേശി അനിൽകുമാർ...

ബസ് യാത്രക്കിടെ ആഭരണങ്ങൾ നഷ്ടപ്പെടുന്നത് വീണ്ടും പതിവാകുന്നു

കോഴിക്കോട്: കുട്ടികളുടെ ആഭരണങ്ങൾ ബസ് യാത്രക്കിടെ നഷ്ടപ്പെടുന്നത് പതിവാകുന്നു. താമരശ്ശേരിയിൽ നിന്ന് വിവിധഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ നിന്ന് നിരവധി കുട്ടിയുടെ ആഭരണങ്ങളാണ് നഷ്ടമായത്.

ഭക്ഷ്യവിഷബാധ; ഷവർമ്മ സാമ്പിളുകളില്‍ സാല്‍മൊണല്ല, ഷിഗല്ല സാന്നിദ്ധ്യം സ്ഥിരീകരിച്ചു,​ പരിശോധനാ ഫലം പുറത്തുവിട്ട് മന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്‍റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും...

കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമര്‍ദ്ദ പാത്തി,...